തിരുവനന്തപുരം: അശാസ്ത്രീയമായ സിംഗില്‍ ഡ്യൂട്ടി പരിഷ്കരണത്തില്‍ താറുമാറായ കെഎസ്ആര്‍ടിസി സര്‍വ്വീസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗതാഗതമന്ത്രി മുന്‍കൈ എടുക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ യാത്രാപ്രശ്നം രൂക്ഷമാണ്. ദുരഭിമാനം വെടിഞ്ഞ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് സന്നദ്ധമാകണം. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെ അട്ടിമറിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്.
പത്ത് വര്‍ഷത്തോളമായി ജോലി ചെയ്ത 143 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇത്തരം തൊഴിലാളി വിരുദ്ധ നിലപാടിലും കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെ അട്ടിമറിക്കുന്ന മാനേജ്മെന്റ് നടപടികള്‍ക്കെതിരെയും
ജീവനക്കാരുടെ യൂണിയനുകള്‍ നടത്താന്‍ തീരുമാനിച്ച സമരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.