നെയ്യാറ്റിന്‍കര: കെഎസ് ആര്‍ടിസി യിലെ യാത്രാക്ലേശം രൂക്ഷമാക്കി സിംഗില്ഡ്യൂട്ടി പരിഷ്കരണം. വിദ്യാര്‍ത്ഥികളെയും മറ്റ് യാത്രക്കാരെയും ഇത് സാരമായി ബാധിച്ചു. നേരത്തേ നൂറ്റിപ്പത്ത് സര്‍വീസ് ഈ ഡിപ്പോയില്‍ ഓടിച്ചിരുന്നു.
ഇത് ശാസ്ത്രീയമായി പരിഷ്കരിച്ച് ലാഭകരമായി 81 സര്‍വീസ് പ്രതിദിനം ഓടിച്ചിരുന്നു. എന്നാല്‍ പുതിയ പരിഷ്കരണം യാത്രാക്ലേശം രൂക്ഷമാക്കി. ഇത് പുനഃപരിശോധിച്ച് വ്യവസായത്തിനും യാത്രക്കാര്‍ക്കും ഗുണകരമായ രീതിയില്‍ ക്രമീകരിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി പികെ രാജ്മോഹന്‍ ആവശ്യപ്പെട്ടു.