ആലുവ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ആലുവ തായിക്കാട്ടുകര മട്ടുമ്മല്‍ പുള്ളിക്കപ്പറമ്പില്‍ അജ്മലിന്റെ മകന് അയാന് ആണു മരിച്ചത്.
അമ്മ സബിത ഭക്ഷണം നല്‍കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സമുണ്ടാകുകയായിരുന്നു. അച്ഛന് അജ്മല്‍ ഷാര്‍ജയില്‍ റീം അല്‍ഫല ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കായില്ല.