തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയക്കും. അന്വേഷണസംഘത്തിന്റെ അവലോകന യോഗത്തിന് ശേഷം ഐജി വിജയ് സാക്കറെയാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രാങ്കോ മുളയ്ക്കല്‍ 19 ന് ഹാജരാകണം. സിആര്‍പിസി 41അ പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്. മൊഴി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പാണിത്.
കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്ന് ഐ.ജി വിജയ് സാക്കറേ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പുരോഗതി വിലയിരുത്താനാണ് ഇന്ന് യോഗം ചേര്‍ന്നത്.
19 ന് ഹാജരാകുന്ന ബിഷപ്പിനെ വൈക്കം ഡിവൈഎസ്പി കെസുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യുന്നത്. മൊഴികളിലെ വൈരുധ്യം തീര്‍ക്കാന്‍ വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും.