കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ ചെയ്യണമെന്ന ആവശ്യവുമായി കന്യസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്കുമാര്‍.
കേരളത്തിന്റെ സമസ്ത മേഖലകളിലും സമുന്നത സംഭാവനകള്‍ നല്കിയ സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങള്‍ നിരത്തില്‍ സമരം ചെയ്യേണ്ടി വരുന്നത് ഖേദകരമാണെന്നും കന്യാസ്ത്രീകളുടെ ധാര്‍മ്മിക സമരത്തിന് ലോക് താന്ത്രിക് ജനതാദള്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന വേളയില്‍ അവര്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തിയതായിരുന്നു എംവി ശ്രേയാംസ്കുമാര്‍.