ചെങ്ങന്നൂര്‍: പ്രളയത്തില്‍ തകര്‍ന്ന ചെങ്ങന്നൂരില്‍ ദുരിതത്തില്‍ നിന്നും കരകയറും മുന്‍പേ മദ്യപാനികളുടെ അഴിഞ്ഞാട്ടം. ലഹരി തലയ്ക്കു പിടിച്ച സംഘം പുലിയൂര് പാലച്ചുവട് ബിവറേജസ് ഔട്ട് ലെറ്റിനു മുന്പില് വച്ച് യാത്രക്കാരെ ആക്രമിച്ചു.
റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടായിരുന്നു മദ്യപാനം. തുടര്‍ന്ന് വഴിയിലൂടെ യാത്രചെയ്ത യുവാക്കള്ക്ക്നേരെ ബിയര്‍ ബോട്ടില്‍ വലിച്ചെറിയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. മദ്യപാനികള്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കേടുവരുത്തുകയും ഹെല്‍മെറ്റ് വലിച്ചെറിയുകയും ചെയ്തു.
മദ്യപാനികളുടെ അഴിഞ്ഞാട്ടം ഈ പ്രദേശത്ത് ആദ്യമായിട്ടല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ആക്രമണത്തിനിരയായ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.