കല്‍പ്പറ്റ: മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടിവരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച സുഗന്ധഗിരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാത്രികാല പെട്രോളിങ് നടത്തുവാന്‍ തീരുമാനമായി.
രാത്രികാലങ്ങളില്‍ ആയുധവുമായി എത്തുന്ന ഇവരെ പേടിച്ച് പുറത്തിറങ്ങാന്‍ മടിക്കുകയാണ് പ്രദേശവാസികളെന്ന് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണം ശക്തമായത്. മാനന്തവാടി തലപ്പുഴയില്‍ മാവോയിസ്റ്റ് സംഘം എത്തുകയും മുദ്രാവാക്യം വിളിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് പൊഴുതന സുഗന്ധഗിരിയില്‍ പ്രദേശവാസികള്‍ക്ക് ദുരിതാശ്വാസ സഹാമായി എത്തിയ സാധനങ്ങള്‍ ഭീഷണിപ്പെടുത്തി മാവോയിസ്റ്റുകള്‍ എടുത്തുകൊണ്ടു പോയതും.ആയുധധാരികളായ മാവോയ്സ്റ്റ് സംഘങ്ങളെ എങ്ങനെ പിടികൂടാമെന്നും നേരിടുന്നതെങ്ങനെയെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.