ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണത്തില്‍ 6കന്യാസ്ത്രീകളെ സഭയില്‍ നിന്നും പുറത്താക്കാന്‍ നീക്കം. അടുത്ത ദിവസം ചേരുന്ന മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ കൗണ്‍സില്‍ യോഗത്തില്‍ പരാതിക്കാരി അടക്കം ആറ് കന്യാസ്ത്രീകളെ പുറത്താക്കിയേക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ നിലപാട് ശക്തമാക്കിയതോടെയാണ് കന്യാസ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ കേസില്‍ വീണ്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിക്കുകയാണ് ജലന്ധര്‍ രൂപത. ആദ്യമായി പീഡനം നടന്നെന്ന് കന്യാസ്ത്രീ ആരോപിക്കുന്ന ദിവസം ബിഷപ്പ് മഠത്തില്‍ താമസിച്ചില്ലെന്ന് ആവര്‍ത്തിച്ച് സഭയുടെ വിശദീകരണ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. സത്യം പുറത്ത് വരുന്നത് വരെ എല്ലാവരും മിതത്വം പാലിക്കണമെന്നും ജലന്ധര്‍ രൂപത പറഞ്ഞു.
അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നാളെ ബിഷപ്പിന് നോട്ടീസ് നല്‍കും. ഏറ്റുമാനൂരില്‍ വെച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊച്ചിയില്‍ ഇന്ന് നടക്കുന്ന ഐജിയുടെ അവലോകന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.