കേരളത്തിലെ തന്റെ ആരാധകരെ ഞെട്ടിച്ച് പൗലോ കൊയ്ലോ. ഇത്തവണ മലയാള ഫേസ്ബുക്ക് പോസ്റ്റിട്ടാണ് പ്രിയ എഴുത്തുകാരന് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്.
‘ചില വാതിലുകള്‍ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല,ദേഷ്യം കൊണ്ടല്ല, ആ വാതില്‍ തുറന്നിട്ടാലും അതില്‍ നിന്നൊരു വെളിച്ചമോ കാറ്റോ വരാന്‍ ഒരു സാധ്യതയുമില്ല’ എന്ന പൗലോ കൊയിലോയുടെ തന്നെ വരികളാണ് മലയാള പോസ്റ്ററായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിന്റെ തന്നെ കസ്റ്റം മെയ്ഡ് പോസ്റ്റായിട്ടാണ് പൗലോ ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് മലയാളികള്‍ക്ക് മാത്രമായിരിക്കും കാണാന്‍ സാധിക്കുക.
ഇതിനു മുന്‍പ് പൗലോ കൊയ്ലോ മലയാളികളെ ഞെട്ടിച്ചത് കുഞ്ചാക്കോ ബോബന് നായകനായ
കൊച്ചവ്വാ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വിറ്ററില്‍ പങ്കു വെച്ചുകൊണ്ടായിരുന്നു. എന്തായാലും പ്രിയ എഴുത്തുകാരന്റെ മലയാള പോസ്റ്റ് കണ്ട് ആവേശത്തിലായിരിക്കുകയാണ് പൗലോയുടെ ആരാധകര്‍.