കോട്ടയം: അന്വോഷണ പുരോഗതി വിലയിരുത്താന്‍ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോട്ടയത്ത് യോഗം ചേരും. യോഗത്തില്‍ അറസ്റ്റ് സംബന്ധമായ നിര്‍ണായക തീരുമാനം കൈക്കൊള്ളും. രണ്ടാംഘട്ട അന്വോഷണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെയും കന്യാസ്ത്രിയുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു.
അന്വോഷണത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് അന്വാഷണ കമ്മീഷന് പറയുന്നു. ഏറ്റുമാനൂരില്‍ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനാണ് അന്വാഷണകമ്മീഷന് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുളളില്‍ ഹാജറാകാനാവശ്യപ്പെട്ട് നാളെ ബിഷപ്പിന് നോട്ടീസയക്കും. കന്യാസ്ത്രീകളുടെ സമരം ഇന്ന് അഞ്ചാംദിനത്തിലേക്ക് കടന്നിരിക്കുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു.