തിരുവനന്തപുരം: ഈ ചിത്രത്തില്‍ കാണുന്ന സുന്ദരി പൂച്ചയെ കണ്ടവരുണ്ടോ? വളര്‍ത്തുപൂച്ചയെ തേടി പത്രത്തില്‍ പരസ്യം നല്കി വീട്ടുകാര്‍.
ഓമനയായി വീട്ടില്‍ വളര്‍ത്തിയ പൂച്ചയെ കഴിഞ്ഞ മാസം 31 മുതല്ക്കാണ് കാണാതായത്. കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയുടെ പ്രതിഫലം നല്കാനൊരുക്കമാണെന്നാണ് ഗൃഹനാഥന് അറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരം മലയന്‍കീഴ് ശാസ്താനഗറില്‍ നിന്നുമാണ് പൂച്ചയെ കാണാതായത്. പൂച്ചയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇതാണ് മങ്ങിയ വെളളനിറമാണ്, രണ്ട് വയസ് പ്രായമുള്ള പൂച്ചയുടെ ഇരു താടിയിലേയും ഒരോ കോമ്പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്.
പൂച്ചയെ എവിടെയെങ്കിലും കണ്ടാല്‍ 9447228321 എന്ന നമ്പരില്‍ വിളിക്കൂ, ഒരു സഹായം ചെയ്യുന്നതിനൊപ്പം ഒരു പ്രതിഫലവും കിട്ടും.