കൊച്ചി: മിശ്ര വിവാഹിതരായ ദമ്പതികളുടെ വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. എസ്ഡിപിഐയുടെ ഭീഷണിയുള്ള ഹാരിസണ്‍ ഷഹാന ദമ്പതികളുടെ വിവാഹ വീഡിയോയാണ് വൈറലായിരിക്കുന്നത്.
”അവളുടെ തട്ടം ഊരിമാറ്റുകയല്ല, തട്ടം ഇടുകയാണ് അവന് ചെയ്തത്”, എന്ന ക്യാപ്ഷനോടെ തരംഗമായിരിക്കുകയാണ്.
ജാതിയും മതവും നോക്കാതെയാണ് തങ്ങള്‍ വിവാഹിതരായതെന്ന് ഇരുവരും പറയുന്നു. കോടതിയില്‍ ഹാരിസണിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് ഷഹാന വ്യക്തമാക്കി.
മതവും ജാതിയും തങ്ങള്‍ക്കിടയിലില്ല. സ്നേഹം മാത്രമാണുള്ളത്. എന്തിനാണ് തങ്ങളെ കൊല്ലാന്‍ നോക്കുന്നത്. മതം മാറാന്‍ തങ്ങള്‍ രണ്ടുപേരും തീരുമാനിച്ചിട്ടില്ല. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. ഭര്‍ത്താവിനെയും കുടുംബക്കാരെയും കൊല്ലാന്‍ എസ്ഡിപിഐക്കാര് ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും തങ്ങളെ ജീവിതം ഇല്ലാതാക്കരുതെന്നും ഷഹാനയും ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു.