കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ മകന്റെ വിവാഹനിശ്ചയത്തിന് സ്കൂട്ടറിലെത്തി പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ആയതിനാലാണ് ഇന്നുതന്നെ നടത്തിയത്.
കൊച്ചിയില്‍ കാളവണ്ടിയില്‍ യാത്ര ചെയ്തുള്ള വേറിട്ട പ്രതിഷേധത്തിന് ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്കൂട്ടറില്‍ അദ്ദേഹം വിവാഹ നിശ്ചയത്തിനെത്തി. അതിഥികള്‍ കാറിലെത്തിയപ്പോള്‍ സ്കൂട്ടറില്‍ എത്തിയ വരന്റെ പിതാവിനെ കണ്ട് ബന്ധുക്കള്‍ അമ്പരന്നു.
പനമ്പള്ളി നഗറിലുള്ള അവന്യൂ കണ്വെന്ഷന് സെന്ററിലായിരുന്നു ചടങ്ങ്. വിവാഹം അടക്കമുള്ള ചടങ്ങുകളെ ഇന്ന് ഹര്‍ത്താലില്‍ നിന്നും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ച വിവാഹ നിശ്ചയ വേദിക്ക് സമീപത്തായാണ് വരന് രോഹിത്തും മറ്റും താമസിച്ചത്.
രമേശ് ചെന്നിത്തലയുടെ മൂത്ത മകനാണ് ഡോക്ടറായ രോഹിത്ത്. വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്. വിവാഹ നിശ്ചയം മുന്‍പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.