കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സമരസ്ഥലത്ത് പിസി ജോര്‍ജിന്റെ കോലത്തെ ചൂലു കൊണ്ടടിച്ചും റോഡിലിട്ട് കത്തിച്ചുമുള്ള പ്രതിഷേധവും നടന്നു.
ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുക്കവെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി എംഎല്‍എയുടെ അധിക്ഷേപത്തെ രൂക്ഷമായി വിമര്‍ശിച്ചു.
വിവാദം കത്തുന്നതിനിടെ വീണ്ടും കന്യാസ്ത്രീകളെ ആക്ഷേപിച്ച് പിസി ജോര്‍ജിന്റെ പരാമര്‍ശ
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്ന് ജോര്‍ജ് പറഞ്ഞു. റോഡില്‍ കുത്തിയിരുന്ന് പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാനിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
ബിഷപ്പിനെതിരെ പരാതി പറഞ്ഞ മൂന്ന് കന്യാസ്ത്രീകളേയും വൈദ്യ പരിശോധനക്ക് വിധേയരാക്കണം എന്നതരത്തിലായിരുന്നു പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം. കൊച്ചിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം നടത്തുന്ന സമയത്താണ് പിസി ജോര്‍ജ്ജ് കന്യാസ്ത്രീകള്‍ക്കെതിരെ രംഗത്തെത്തിയത്.