കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് സ്വന്തം പണക്കുടുക്ക പൊട്ടിച്ച് സമ്മാനമായി നല്കിയ ഷാദിയ എന്ന പെണ്‍കുട്ടിയെ ആരും മറന്നു കാണില്ല. തലച്ചോറിലെ ട്യൂമറിന് ചികിത്സ തുടരുന്ന ഈ കൊച്ചു മിടുക്കി താന്‍ സ്വരുക്കൂട്ടിവച്ച തുക മുഴുവന്‍ പ്രളയബാധിതര്‍ക്കായുള്ള മനോരമയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കിയിരുന്നു.
ആ കൊച്ചുമിടുക്കിയ്ക്ക് മലപ്പുറത്തുനിന്നു സ്നേഹസമ്മാനവുമായി എത്തിയിരിക്കുകയാണ് ഡോ. ജസീല്‍ മുഹമ്മദ്. ഷാദിയയുടെ വാര്‍ത്തയറിഞ്ഞ ജസീലും ഭാര്യയും ഷാദിയയ്ക്കു തങ്ങളുടെ സമ്പാദ്യ കുടുക്ക സമ്മാനമായി നല്കാന് തീരുമാനിക്കുകയായിരുന്നു. കുടുക്കയില്‍ കാശ് ശേഖരിക്കുന്നതു ഡോക്ടറുടെയും ഭാര്യയുടെയും പതിവാണ്. ഡോളറും ദിനാറും രൂപയും എല്ലാം കൂട്ടി 25,000ല്‍ അധികം രൂപയുണ്ടാവുമെന്നാണു ജസീല്‍ കരുതുന്നത്.
എന്റെ കൊച്ചനുജത്തിക്കു ചേട്ടന്റെയും ചേച്ചിയുടെയും വക ഒരു കൊച്ചു സമ്മാനം’ എന്നു മാത്രമേ കരുതിയുള്ളുവെന്നു ജസീല്‍ അറിയിച്ചു. പ്രളയബാധിത മേഖലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ രാവിലെ ആലുവയില്‍ എത്തിയപ്പോഴാണു ഷാദിയയുടെ വീട്ടിലേക്ക് എത്തിയത്.
നേരത്തേ, ഷാദിയയെ കാണാന്‍ താരങ്ങളായ മഞ്ജു വാരിയരും ജയസൂര്യയും എത്തിയിരുന്നു.