ആലുവ: ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്‍. ജനസേവയിലെ പീഡനവിവരം മറച്ചുവച്ചെന്നാണ് കേസ്. നാലുകുട്ടികളെ പീഡിപ്പിച്ച പ്രതിയേയും അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി.
തെരുവില്‍ നിന്നു രക്ഷപ്പെടുത്തിയ കുട്ടികളെ സംരക്ഷിക്കുന്ന ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനം മെയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതര സംസ്ഥാനക്കാരായ കുട്ടികളെ അനധികൃതമായി താമസിപ്പിക്കുന്നുവെന്നും ബാലനീതി നിയമം ലംഘിച്ചുവെന്നും ആരോപിച്ചു ജില്ലാ ശിശുക്ഷേമ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക നീതി സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകറാണ് ഏറ്റെടുക്കല്‍ ഉത്തരവു പുറപ്പെടുവിച്ചത്.