കണ്ണൂര്‍; വിദ്യാര്‍ത്ഥികളെ വലച്ച് അര്‍ദ്ധരാത്രി കളക്ടറുടെ അവധി പ്രഖ്യാപനം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്നു കളക്ടര്‍ അറിയിച്ചത് ഇന്നലെ രാത്രി 11.50ന്.
പാതിരാത്രി ഫേയ്സ്ബുക്കില്‍ വോട്ടെടുപ്പ് നടത്തിയാണു കളക്ടര്‍ ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. നിങ്ങളുടെ നാട്ടില്‍ കനത്ത മഴയാണോ അതോ ചെറിയ മഴയാണോ എന്നായിരുന്നു വോട്ടെടുപ്പില്‍ കളക്ടറുടെ ചോദ്യം. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേരും കനത്ത മഴയെന്നു രേഖപ്പെടുത്തിയതോടെയാണ് രാത്രി 11.50 ന് കളക്ടര്‍ ഫേയ്സ് ബുക്കിലൂടെ അവധി പ്രഖ്യാപിച്ചത്.
എന്നാല്‍ അവധി വാര്‍ത്തയറിയാതെ ഇന്നു രാവിലെ കനത്ത മഴയത്ത് പല സ്ഥലത്തും വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തി. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത് രാവിലെ ഏഴിന്. ഇന്നലെ പകല്‍ മുഴുവന്‍ ജില്ലയില്‍ കനത്ത മഴയായിരുന്നിട്ടും അവധി പ്രഖ്യാപിക്കാന്‍ പാതിരാത്രി വരെ കളക്ടര്‍ കാത്തിരുന്നത് എന്തിനാണെന്നാണു രക്ഷിതാക്കളുടെ ചോദ്യം.
പ്രാക്ടിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷകളാണ് കണ്ണൂര്‍ സര്‍വകലാശാല ഇന്നു നിശ്ചയിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത് രാവിലെ അറിഞ്ഞയുടന്‍ പരീക്ഷാവിഭാഗം അടിയന്തര യോഗം ചേര്‍ന്നു ഇന്നത്തെ പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതറിയാതെ മിക്ക വിദ്യാര്‍ത്ഥികളും രാവിലെ പരീക്ഷയ്ക്കെത്തി.
കഴിഞ്ഞ മാസവും നേരം തെറ്റിയുള്ള കളക്ടറുടെ അവധി പ്രഖ്യാപനം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വിഷമവൃത്തത്തിലാക്കിയിരുന്നു. ജൂണ്‍ 14നു ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്നലെ ഉച്ചയ്ക്കു ശേഷം അവധി നല്‍കാനുള്ള കളക്ടറുടെ പ്രഖ്യാപനം വന്നത് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങിയശേഷമായിരുന്നു. വാഹനങ്ങളില്‍ സ്കൂളുകളിലെത്തിയ കുട്ടികളെ തിരികെക്കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ക്രമീകരിക്കാനും അവധി വിവരം രക്ഷിതാക്കളെ അറിയിക്കാനും സ്കൂള്‍ അധികൃതര്‍ക്ക് അന്ന് അത്യധ്വാനം ചെയ്യേണ്ടിവന്ന