തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം ഓരോ ജല്ലയിലും വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. പ്രളയത്തില്‍ അനേകം വീടുകളാണ് മുങ്ങിത്താണത്. പല വീടുകളും പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു. കൂടാതെ വീടിനുള്ളില്‍ വെള്ളം കയറി നിരവധി വീട്ടുപകരണങ്ങളും നശിച്ചു. ഇത്തരക്കാര്‍ക്ക് സഹായകരമായ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇതനുസരിച്ച് അവശ്യ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പലിശരഹിത വായ്പ നല്കാന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തര ധനസഹായമായ 10000 രൂപ ലഭിച്ചവര്‍ക്കായിരിക്കും വായ്പ ലഭിക്കുക. കൂടാതെ വായ്പയുടെ തിരിച്ചടവ് കുടംബശ്രീയാകും നിയന്ത്രിക്കുക. റിസര്‍ജന്റ് കേരള ലോണ്‍ സ്കീം എന്ന പദ്ധതി പ്രകാരമാണ് വായ്പ നല്‍കുന്നത്. 36 – 48 മാസമാണ്വായ്പ തിരിച്ചടക്കുന്നതിനുള്ള കാലാവധി. സര്‍ക്കാരിന്റെ ഈ തീരുമാനം ദുരിതബാധിതര്‍ക്ക് ഏറെ ഗുണകരമാകും.