തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് സ്പോട്ട് അഡ്മിഷനുള്ള വിജ്ഞാപനം ഇറങ്ങി. ഇനി 71 സീറ്റിലേക്ക് മാത്രമാണ് മെഡിക്കല്‍ സ്പോട്ട് അഡ്മിഷന് നടക്കുക.
നാളെയും മറ്റന്നാളുമായി അഡ്മിഷന് നടക്കുമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം വിശദമാക്കുന്നത്. റാങ്കില്‍ മുന്നിലുള്ള 93 വിദ്യാര്‍ഥികളുടെ സീറ്റില്‍ മാറ്റമുണ്ടാകില്ല. 4 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ക്ക് ബുധനാഴ്ച വരെ സ്റ്റേ തുടരും.