വയനാട്; ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്തു നിന്നു വയനാട് പെരിക്കല്ലൂരിലേക്കു വരികയായിരുന്ന സോണിയ ബസിന്റെ ഡ്രൈവര്‍ കോട്ടയം കളത്തില്‍പ്പടി സ്വദേശി കാര്‍ത്തികപ്പള്ളി മധു(48) ആണു മരിച്ചത്. ഇന്നു പുലര്‍ച്ചെ മലപ്പുറം കോട്ടയ്ക്കലിനു സമീപം പുത്തനത്താണിയിലാണു സംഭവം.
ബസ് ഓടിക്കവേ പെട്ടെന്ന് ശരീരത്തിനു തളര്‍ച്ച അനുഭവപ്പെട്ട മധു വണ്ടി ഹാന്‍ഡ് ബ്രേക്ക് ഇട്ടുനിര്‍ത്തി. സഹപ്രവര്‍ത്തകരും ബസിലെ യാത്രക്കാരും ചേര്‍ന്ന് സമീപത്തെ കടത്തിണ്ണയിലേക്കു കിടത്തി. പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച 11ന് കോട്ടയം സ്വര്‍ഗീയവിരുന്ന് സെമിത്തേരിയില്‍.