തിരുവനന്തപുരം: മട്ട പൊടിയരിയില്‍ അമിത അളവില്‍ മായം ചേര്‍ത്ത് കബോളത്തില് വില്‍പ്പന നടത്തുന്ന ഡബിള്‍ ഹോഴ്സിന്റെ വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഒരു ബാച്ച് ഗുണനിലവാരമില്ലാത്ത അരിയാണ് വില്‍ക്കുന്നതെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.
ഡബിള്‍ ഹോഴ്സിന്റെ 15343 എന്ന ബാച്ചാണ് പരിശോധിച്ചത്. കഴുകുമ്പോള്‍ തന്നെ ബ്രൗണ്‍ നിറം ഇളകി പോകുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് അമിത അളവില്‍ തവിട് എണ്ണ കലര്‍ത്തിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ ബാച്ച് അരിയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു. പരിശോധന ഫലം കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ക്ക് കൈമാറി.
ഇതനുസരിച്ച് ആ ബാച്ച് വിപണയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്മിഷണര്‍ നിര്‍ദേശം നല്കി. അതേസമയം 13ാം തിയതി ലഭിച്ച ലാബ് പരിശോധന റിപ്പോര്‍ട്ട് അനുസരിച്ച് അരിയില്‍ ഒരു തരത്തിലുമുള്ള മായം ചേര്‍ന്നിട്ടില്ലെന്നാണ് ഡബിള്‍ ഹോഴ്സിന്റെ വിശദീകരണം.