എറണാകുളം; എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 1089 വാര്‍ഡുകളാണ് ജില്ലയില്‍ പകര്‍ച്ച വ്യാധി ഭീഷണി നേരിടുന്നത്. കൊതുകുകള്‍ ഏറെയുള്ള കൊച്ചിയില്‍ എലിപ്പനിയല്ല, മറിച്ച് ഡെങ്കിപ്പനി ആകും വില്ലനാകുക എന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ജില്ലയില്‍ ഈ മാസം ഒരാള്‍ക്ക് മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.31 പേര് രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. എങ്കിലും വരും ദിവസങ്ങളില്‍ പനിയുടെ വ്യാപനം കൂടുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
പ്രളയശേഷം ടണ്‍ കണക്കിന് മാലിന്യം അടിഞ്ഞു കൂടിയത് ആണ് വലിയ വെല്ലുവിളി. ഈ സാഹചര്യത്തില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന് അടിയന്തര പ്രധാന്യം നല്‍കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കുടുംബശ്രീ മുഖേന വോളïിയേഴ്സിനെ ഇറക്കി വീടുവീടാന്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. അപകടഭീഷണി കൂടുതല്‍ ഉള്ള മേഖലകളില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ദരുടെ സഹായവും എത്തിക്കും.