തിരുവനന്തപുരം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളം കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന് ബിവറേസ് കോര്പ്പറേഷന്. ഒരു കോടി നല്‍കിയതിനു പിന്നാലെ അഞ്ചു കോടി രൂപ കൂടിയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കോര്പ്പറേഷന് സംഭാവന നല്‍കിയത്.
അഞ്ചു കോടി രൂപയുടെ ചെക്ക് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ കോര്പറേഷന് മാനേജിങ്ങ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാര്‍ വ്യവസായ മന്ത്രി ഇപി ജയരാജന് കൈമാറി.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ് യു രാജീവ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരും സംബന്ധിച്ചു.