കണ്ണൂര്‍; കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടി സംഘമായിരുന്ന ആക്രമണവും കവര്‍ച്ചയും നടത്തിയത്.
പുലര്‍ച്ചെ ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു.
മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
25 പവന് സ്വര്‍ണ്ണവും പണവും എടിഎമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്.