കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷിച്ച കേസുകളില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി.
മലബാര്‍ സിമന്റ്സ് ജീവനക്കാരനായിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയ ശശീന്ദ്രന്റെ പിതാവ് വേലായുധന് മാസ്റ്റര്‍, ജോയ് കൈതാരം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്കിയ മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നല്‍കിയിട്ടുള്ള ഹര്‍ജി ജൂലൈ 30ന് പരിഗണിക്കാനായി മാറ്റി. മലബാര്‍ സിമന്റ്സ് ചെയര്‍മാനായിരുന്ന ജോണ്‍ മത്തായി ഉള്‍പ്പെടെയുള്ള പ്രതികളാണ് കേസാണ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.