തിരുവനന്തപുരം: കാന്‍സര്‍ രോഗം ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന ആ കുഞ്ഞ് ചോദിച്ചത് ഒന്നു മാത്രം ‘അവസാനമായി അച്ഛനെ ഒന്നു കാണാന്‍ പറ്റുമോ…’. ആ ചോദ്യത്തിനു മുന്പില് തിരുവനന്തപുരം സ്വദേശി മോനിഷയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മറുപടി പറയാന്‍ കഴിയാത്ത വിധം അവള് വിങ്ങിപ്പൊട്ടി. വീട്ടുകാരെയും ബന്ധുക്കളെയും ഉപേക്ഷിച്ച് അനീഷ് എന്ന യുവാവിനൊപ്പം ഇറങ്ങി തിരിച്ചതാണ് മോനിഷ. എന്നാല്‍ അവളോട് വിധി കാണിച്ചത് കടുത്ത ക്രൂരത എന്നു വേണം പറയാന്‍.
പ്രണയിച്ചവനൊപ്പം ജീവിക്കാന്‍ ഇറങ്ങി തിരിച്ച മോനിഷയ്ക്ക് ഭര്‍ത്താവ് അനീഷിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനായില്ല. ജീവിച്ച് നാളുകള്‍ പിന്നിട്ടപ്പോള്‍ ആ യുവാവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം മുങ്ങുകയായിരുന്നു. ശേഷം അനീഷിന്റെ യാതൊരു വിവരങ്ങളും മോനിഷയ്ക്ക് അറിവില്ലായിരുന്നു, മകന്റെ അവസ്ഥയും അവന്റെ അവസാന ആഗ്രഹവും നിറവേറാന്‍ സമൂഹമാധ്യമത്തിലൂടെ ശ്രമിക്കുകയായിരുന്നു മോനിഷ. നിലവിലെ അവസ്ഥ വളരെ ദയനീയമെന്ന് തിരിച്ചറിഞ്ഞതോടെ അനീഷിനായുള്ള തിരച്ചില്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
”കുഞ്ഞിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ വരെ കൈവിട്ടു. ഇനി ഞങ്ങള്‍ക്ക് ദൈവം മാത്രമേയുള്ളൂ. അവന്റെ വൃക്ക മുഴുവന്‍ ക്യാന്‍സര്‍ പടര്‍ന്നു പിടിച്ചു. 21ാമത്തെ കീമോ കഴിഞ്ഞു. കൂടെ അഞ്ചാമത്തെ റേഡിയേഷനും. ആഗസ്റ്റ് മാസത്തില്‍ അവന്റെയും എന്റെയും ഓപ്പറേഷനാണ്. ആരെങ്കിലും ഒരാള്‍ ജീവിക്കും എന്ന് അവനറിയാം. അതുകൊണ്ട് നിന്റെ മകന്റെ അവസാനത്തെ ആഗ്രഹമായിക്കണ്ട് അവനെയൊന്നു കാണാന്‍ മനസ്സുകാണിക്കൂ. എന്നെ നീ വേണ്ടെന്നു വച്ചോളൂ. പക്ഷേ, നിന്റെ ചോരയില്‍ ജനിച്ച ഈ കുഞ്ഞ് എന്തു തെറ്റുചെയ്തു…” അവന്റെ പ്രതീക്ഷയ്ക്കായി വരുമോ എന്ന ചോദ്യത്തോടെയാണ് മോനിഷ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ആണ് ഞാന്‍, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവില്‍ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയില്‍ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകള്‍ക്ക് ശേഷം അവന് ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ? ആഗസ്റ് മാസം അവന്റെയും എന്റെയും ഓപ്പറേഷന് ആണ് ആരെങ്കിലും ഒരാള്‍ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാന്‍ മനസ്സ് കാണിക്കു. എന്നോട് ഒത്തിരി ആളുകള്‍ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കില്‍ നിന്നെ കുറിച്ച് ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവര്‍ക്ക് അറിയില്ലാലോ നിന്റെ ഫോണ്‍ നമ്പര്‍ പോലും എന്റെ കൈയില്‍ ഇല്ലാ എന്ന്.
ഈ ഫേസ്ബുക് പോസ്റ്റ് നീ വായിക്കാന്‍ ഇടയായാല്‍ ഓപ്പറേഷന് ഡേറ്ററിനു മുന്‍പ് അവനെ ഒന്ന് കാണണം ുഹ്വ്വ്വ്വ്വ. പിന്നെ കുഞ്ഞിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ വരെ കൈവിട്ടു ഇനി ഞങ്ങള്‍ക്ക് ദൈവം മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകന് ഇപ്പോള്‍ അമൃത ഹോസ്പിറ്റലില്‍ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാന്‍സര്‍ പടര്‍ന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5റേഡിയേഷന് -നും.