മലപ്പുറം: വിഷപ്പാമ്പുമായി നഗരസഭാ കൗണ്‍സിലര്‍ സ്കൂട്ടറില്‍ ചുറ്റിസഞ്ചരിച്ചത് കിലോമീറ്ററുകള്‍. പട്ടരാക്ക വാര്‍ഡിലെ ഷെരീഫ ശിങ്കാരത്താണ് വാഹനത്തില്‍ പതിയിരിക്കുന്ന അപകടം അറിയാതെ ഇന്നലെ നഗരസഭാ ഓഫീസിലേക്കും അവിടെനിന്ന് വാര്‍ഡിലെ വിവിധയിടങ്ങളിലേക്കും യാത്ര ചെയ്തത്.
സ്കൂട്ടറിന്റെ പെട്ടിയില്‍ എപ്പോഴോ കയറിക്കൂടിയതായിരുന്നു ശംഖുവരയന്‍ പാമ്പ്. ഉച്ചയ്ക്കു രണ്ടിന് ചക്കാലക്കുത്തിലെ മരണവീട് സന്ദര്‍ശനത്തിന് വാഹനം നിര്‍ത്തി കുടയെടുക്കാന്‍ പെട്ടിയില്‍ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. സമീപവാസി എന്‍.വേലായുധന് പാമ്പിനെ പിടികൂടി നാടുകടത്തി.