വ്രതമെടുത്ത് മുക്കുറ്റി കതിര്‍ചൂടി, ചന്ദനം തൊട്ട് രാമായണം ചൊല്ലുന്ന മുത്തശ്ശിമാരാണ് കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുക. എന്നാല്‍ ആ ചിന്താഗതി ഖണ്ഡിക്കുകയാണ് എംഎല്‍എ പ്രതിഭ ഹരി. പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് വിളക്കു കത്തിച്ച് രാമായണം വായിക്കുന്നതിന്റെ ഐശ്വര്യം ഒന്നു വേറെ തന്നെയെന്ന് പഴമക്കാര്‍ പറയും. എന്നാല്‍ പഴയ തലമുറയ്ക്കു മാത്രമല്ല, ഞങ്ങള്‍ക്കും രാമായണം ഇഷ്ടമാണെന്നു പാടിപ്പറയുകയാണ് എംഎല്‍എ.
കസവുമുണ്ടുടുത്ത് ഈറന്‍ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിക്കുന്ന പ്രതിഭ ഹരിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അക്ഷരസ്ഫുടതയോടെ, ഭക്തിസാന്ദ്രമായി, സംഗീതാത്മകമായ ഈ രാമായണം വായന കേട്ടാല്‍ ആരും അലിഞ്ഞിരുന്നു പോകും. അത്രമാത്രം അര്‍പ്പണമുണ്ട് ഈ ആലാപനത്തിന്.