വാഷിംഗ്ടണ്‍: ഫോര്‍ബ്സ് പട്ടികയിലെ ഏഴ് വയസ്സുകാരന് റയാന് യൂട്യൂബിലൂടെ മാത്രം വര്‍ഷത്തില്‍ സമ്പാദിക്കുന്നത് 22 മില്യണ്‍ ഡോളര്‍. യൂട്യൂബിലൂടെ ഇത്രയേറെ പണം സമ്പാദിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായാണ് ഏഴ് വയസ്സുകാരന് റയാന് ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയത്.
കളിപ്പാട്ടങ്ങളുടെ റിവ്യൂ വീഡിയോകളിലൂടെയാണ് റയാന് പണം സമ്പാദിക്കുന്നത്. 2015 ലാണ് റയാന് തന്റെ റയാന് ടോയ്സ് റിവ്യൂ എന്ന യൂട്യൂബ് അക്കൗണ്ട് തുടങ്ങിയത്. ഈ അക്കൗണ്ട് വഴിയാണ് 2017 ജൂണ്‍ തൊട്ട് 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത്രയും ഉയര്‍ന്ന സംഖ്യ സമ്പാദിച്ചത്. അക്കൗണ്ട് തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ 17 മില്യണ്‍ സബ്സ്ക്രൈബേര്‍സുമായി റെക്കോര്‍ഡിട്ടിരുന്നു.
റയാന്റെ മാതാപിതാക്കളാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. റയാന് പുതിയ കളിപ്പാട്ടങ്ങള്‍ തുറക്കുന്നതും അത് ഉപയോഗിച്ച് കളിക്കുന്നതുമാണ് വീഡിയോകളില്‍. ഇത് തന്നെയാണ് റിവ്യൂ എന്ന രൂപത്തില്‍ കാഴ്ചക്കാരെ കാണിക്കുന്നതും. റയാന്റെ പ്രായത്തിലുള്ള കുട്ടികളെ ലക്ഷ്യമാക്കിയിട്ടുള്ളതാണ് ഓരോ വീഡിയോയും.
26 ബില്യണ്‍ കാഴ്ചക്കാരാണ് റയാന് ഇതിലൂടെ സ്വന്തമാക്കിയത്. വീഡിയോ തുടങ്ങുന്നതിന് മുന്‍പുള്ള പരസ്യങ്ങളിലൂടെയാണ് റയാന് ഭൂരിഭാഗം പണവും സമ്പാദിച്ചതെന്ന് ഫോര്‍ബ്സ് പറയുന്നു. റയാന് ലഭിക്കുന്ന 96 ശതമാനം സമ്പാദ്യവും ഇത് പോലുള്ള പരസ്യങ്ങളിലൂടെയാണ്. തുടര്‍ന്ന് ലഭിക്കുന്ന പണം സ്പോണ്‍സേര്‍ഡ് പോസ്റ്റുകളിലൂടെയും ലഭിക്കുന്നു.