കോടികളുടെ സ്വത്തുകള്‍ ഉപേക്ഷിച്ച്, തലമുണ്ഡനം ചെയ്ത് രണ്ട് വെള്ള വസ്ത്രവും, പാത്രവുമെടുത്ത് വീടുവിട്ടിറങ്ങിയ എംബിബിഎസുകാരി സ്വീകരിച്ചത് ആത്മീയ ജീവിതം. സൂററ്റ് സ്വദേശിയായ ഹീന ഹിഗഡ് എന്ന 28 വയസ്സുകാരിയായ യുവതിയാണ് ലൗകീക ജീവിത്തിലെ സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് സാധ്വി ശ്രീ വിശ്വറാം എന്ന ജൈന സന്യാസി നാമം സ്വീകരിച്ചത്.
ഹീനയുടെ കുടുംബം അതിധനികരാണ്. അതുകൊണ്ട് ആത്മീയ ജീവിതം സ്വീകരിക്കുന്നതില്‍ വലിയ എതിര്‍പ്പുകളാണ് വീട്ടില്‍നിന്നും ഹീനയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അവയെല്ലാം മറികടന്നാണ് ഹീന ആത്മീയ ജീവിതത്തിലേയ്ക്ക് തിരിഞ്ഞത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ആത്മീയതയില്‍ ഹീന വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്നു.
12 വര്‍ഷമായി ഒറ്റയ്ക്കായിരുന്നു ഹീനയുടെ താമസം. അഹമ്മദാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ മെഡിസിന് പാസായ ഹീന മൂന്ന് വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരുകയായിരുന്നു. ഇതിനിടെയാണ് അവര്‍ സന്ന്യാസ ജീവിതം സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം ഭവ്യ ഷാ എന്ന 12 വയസുകാരനായ കുട്ടിയും സന്യാസി ദീക്ഷ സ്വീകരിച്ചിരുന്നു. വജ്ര വ്യാപാരിയുടെ മകനായിരുന്നു ഭവ്യ ഷാ.
Gujarat: MBBS doctor Hina Kumari took 'diksha' to become a monk, earlier today, in Surat. pic.twitter.com/xVPD8Do333
— ANI (@ANI) July 18, 2018