ചെന്നൈ: സ്കൂളിന്റെ കോണിപ്പടിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ അധ്യാപിക തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കോര്പ്പറേഷന് പ്രൈമറി സ്കൂളിലെ അധ്യാപികയായ ധരണി ഭായയാണ് വിദ്യാര്‍ത്ഥിയെ ദേഷ്യത്തില്‍ പിടിച്ച് തള്ളിയിട്ടത്. കുട്ടിയെ തള്ളിയിടുന്നതിന് മറ്റ് വിദ്യാര്‍ത്ഥികള്‍ ദൃക്സാക്ഷികളായിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അധ്യാപികയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തു. എന്നാല്‍ ആദ്യം പരാതി സ്വീകരിച്ച പോലീസ് പിന്നീട് അധ്യാപികയെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണമുയരുന്നു. കുട്ടിയുടെ അമ്മയെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ അധ്യാപികയ്ക്കെതിരെ മൊഴി നല്കി.