ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് ഭാര്യ കുളിക്കുന്ന ദൃശ്യം പങ്കുവെച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ സജീവമായ സന്ദീപ് എന്ന യുവാവാണ് വീഡിയോ പങ്കുവെച്ചത്. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെ പകര്‍ത്തി യുവാവ് പിന്നീട് ഫെയ്സ്ബുക്കില്‍ പങ്കുവക്കുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് സന്ദീപ് ഈ യുവതിയെ വിവാഹം ചെയ്തത്.
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് ഒരിക്കല്‍ ഭാര്യയെ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു. വിഡിയോ കോള്‍ ഓണായിരുന്നതിനാല്‍ സന്ദീപ് കുളിമുറി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫോണില്‍ സൂക്ഷിച്ചു.
ഫെയ്സ്ബുക്കില്‍ കൂടുതല്‍ ഫോളോവേഴ്സിനെ കണ്ടെത്തുന്നതിനായി സന്ദീപ് ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
also read: രാത്രി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി, മധ്യവയസ്കന് റോഡരികില്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
ഈ വിഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ നീക്കം ചെയ്യാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് ചെവിക്കൊണ്ടില്ല. ഇതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.ഭാര്യ പരാതി നല്കിയ വിവരമറിഞ്ഞതോടെ സന്ദീപ് ഈ വിഡിയോ നീക്കം ചെയ്തു.