ന്യൂഡൽഹി: മൂന്നാം ക്ലാസുകാരനായ ആൺകുട്ടിയെ പത്താം ക്ലാസ് വിദ്യാർഥി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. ഈസ്റ്റ് ഡൽഹിയിലെ മധുവിഹാറിലാണ് സംഭവം. ഡൽഹി സർക്കാർ സ്കൂളിൽ വെച്ചായിരുന്നു ആൺകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതെന്നാണ് റിപ്പോർട്ട്.
സ്കൂളിൽ വെച്ചായിരുന്നു സംഭവം. കുട്ടി വിവരം അപ്പോൾ തന്നെ അധ്യാപകരെ അറിയിച്ചിരുന്നു. അതിനുശേഷം സംഭവമറിഞ്ഞ് അധ്യാപകരെ വിളിച്ച് കാര്യം തിരക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കുട്ടിയെ സ്കൂളിൽ വിടുന്നില്ലെന്നും പിതാവ് പറഞ്ഞു. മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.