റോഡ് മുറിച്ച് കടക്കാൻ ഒരുങ്ങുന്ന ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാക്കളെ ഓടിച്ച് ആനക്കൂട്ടം. ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങി; പ്രവാസി യുവാവിനെ കുറിച്ച് വിവരമില്ല; പോലീസ് അന്വേഷണം
കുട്ടിയാനകൾ അടക്കമുള്ള ആനകളുടെ സംഘത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കാനായിരുന്നു യുവാക്കളുടെ ശ്രമം. ആദ്യം ആനകൾ ഇതിനെ അത്ര കാര്യമാക്കിയില്ല എങ്കിലും യുവാക്കളുടെ ആവേശം കണ്ടതോടെ രണ്ട് വലിയ ആനകൾ പാഞ്ഞെത്തുകയും ചെയ്തു.
Selfie craze with wildlife can be deadly. These people were simply lucky that these gentle giants chose to pardon their behaviour. Otherwise, it does not take much for mighty elephants to teach people a lesson. video-shared pic.twitter.com/tdxxIDlA03
— Supriya Sahu IAS (@supriyasahuias) August 6, 2022
ഇതോടെ സെൽഫി എടുക്കാൻ നിന്നവനും പോസ് ചെയ്തവനും സമീപത്ത് നിന്ന് ഓടിക്കളയുകയും ചെയ്തു. ആ ഓട്ടം കണ്ടതോടെ ആനകളും പിൻവാങ്ങി കാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു.