ജയ്പൂര്‍: എഴുപതുകാരനായ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യയും മകനും. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ ഗോന്താഞ്ചിയിലാണ് സംഭവം. പ്രജാപത് എന്നയാളെയാണ് ഭാര്യയും മകനും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചത്. പ്രായാധിക്യം മൂലം പ്രജാപതിന് കാഴ്ചശക്തി കുറവാണ്. അയല്പക്കമുള്ള ഒരാള്‍ എടുത്ത വീഡിയോയില്‍ അതിക്രൂരമായി അടിക്കുന്നതും തള്ളുന്നതുമായി കാണിക്കുന്നുണ്ട്. വീടിന് അകത്തേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാളെ മര്‍ദ്ദിച്ചത്, രാജസ്ഥാന് പൊലീസ് പറഞ്ഞു.
വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അമ്മയെയും മകനെയും പൊലീസ് അറസ്റ്റു ചെയ്തു. ആദ്യമായല്ല വയോധികനു നേരെയുള്ള പീഡനം നടക്കുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു.