ബംഗളൂരു: തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് പതിനാലുകാരന് മുഹമ്മദ് സല്മാന്. അപൂര്‍വ രക്തജന്യ രോഗമായ തലസീമിയയ്ക്കു ചികിത്സ തേടുന്ന സല്‍മാന്റെ ‘ഐപിഎസ് സ്വപ്നം’ സാക്ഷാത്കരിക്കാന്‍ കുടുംബവും ഒപ്പം പോലീസുകാരും ചേര്‍ന്നു.
‘കുട്ടിക്കമ്മിഷണര്’ ആയി എത്തിയ സല്‍മാനെ ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ നേരിട്ട് നെയിം ബാഡ്ജ് കുത്തി സ്വീകരിച്ചു. തോക്ക് ഉള്‍പ്പെടെ ഫുള്‍ യൂണിഫോമില്‍ കടന്നുവന്ന സല്മാന് പൊലീസുകാര്‍ ബൊക്കെയും സമ്മാനങ്ങളും നല്കി.
തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു സല്മാന്. അതു കണ്ടു മനസ്സു നിറഞ്ഞ് പിതാവ് കോട്ടയം നാട്ടകം ഇല്ലംപള്ളിയില്‍ മുജീബ് റഹ്മാനും മാതാവ് ജാരി മോളും സഹോദരി സുമയ്യയും മുജീബിന്റെ ഉമ്മ സുബൈദയും ചുറ്റും നിന്നു.
‘പൊലീസ് ആകുന്ന’ കൂട്ടുകാരന് നേരത്തെ തന്നെ കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂള്‍ പിന്തുണയുണ്ടായിരുന്നു. രോഗബാധിതരായ കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്ന ‘മെയ്ക് എ വിഷ്’ സന്നദ്ധ സംഘടനയാണ് ഈ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കാക്കിയണിയിച്ചത്.