ന്യൂഡല്‍ഹി: വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തി ഡല്‍ഹിയിലും ഗുഡ്ഗാവിലും കനത്ത മഴ. മണിക്കൂറുകളായി തുടരുന്ന മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഗുഡ്ഗാവിലെ ചില സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഡല്‍ഹി-ജയ്പുര്‍-മുംബൈ ദേശീയപാതയില്‍ പലയിടത്തും വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം ദുസഹമായി മാറി. വ്യാഴാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴ ശക്തിപ്രാപിക്കുന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.