മുംബൈ: നിയമം കാറ്റില്‍ പറത്തി പായുന്നവര്‍ക്ക് രാഖി കെട്ടികൊടുത്തും, പിഴ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റി വെച്ചും കേരളത്തിന് കൈതാങ്ങായി മുംബൈയിലെ ട്രാഫിക് വനിതാ പോലീസ്. നിറകൈയ്യടികളോടെയാണ് ‘രാഖി വിത്ത് കാക്കി’ എന്ന ക്യാംപെയ്ന് സ്വീകരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 70,000 രൂപയാണ് സ്വരൂപിച്ചത്.
ബബോള, അമ്പാടി, പഞ്ചവടി, ടി-പോയന്റ്, എവര്‍ഷൈന്‍ സിറ്റി എന്നിവിടങ്ങളിലായിരുന്നു വനിതാ ട്രാഫിക് പോലീസുകാരുടെ പ്രവര്‍ത്തനം. വസായില്‍വെച്ചാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന്റെപേരില്‍ അസ്ലം ഷെയ്ക്കിനെ പിടികൂടിയത്.
തന്റെ കൈയില്‍ രാഖികെട്ടിയശേഷം പിഴത്തുക സംഭാവനപ്പെട്ടിയിലിടാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് പോലീസിന്റ ഈ ഉദ്യമംകണ്ട് നിയമം ലംഘിക്കാത്തവരും വാഹനങ്ങള്‍ നിര്‍ത്തി സംഭാവന നല്കി. തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിജയകാന്ത് സാഗര്‍ അറിയിച്ചു.