ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷ ചെലവിന്റെ കണക്ക് പുറത്ത് വിടാനുള്ള അപേക്ഷ തള്ളി ദേശീയ വിവരാവകാശ കമീഷന്. വ്യക്തിപരമായ വിവരങ്ങള്‍, സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ എന്നിവ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപക് ജുനേജ എന്ന വ്യക്തി നല്കിയ അപേക്ഷ വിവരാവകാശ അപേക്ഷ കമ്മീഷന് തള്ളിയത്.
ദീപക് ജുന്ജ 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച അപേക്ഷ കമ്മീഷന് നല്‍കിയത്. അന്ന് അമിത് ഷാ ബിജെപിയുടെ രാജ്യസഭ അംഗമായിരുന്നില്ല. സ്വകാര്യ വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നത് സംബന്ധിച്ച് വിവരങ്ങളും അതിന്റെ ചെലവ് വിവരങ്ങളും നല്‍കണമെന്നായിരുന്നു അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ പുറത്തു വിടുന്നത് വ്യക്തികളുടെ ജീവനും ഭീഷണിയാകുമെന്ന നിലാപാട് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്.
തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെതിരെ ദീപക് ജുന്ജ അപ്പീല്‍ നല്കി. അപ്പീല്‍ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്, മന്ത്രാലയത്തിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരേ ദീപക് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയം വീണ്ടും പരിഗണിക്കാന്‍ കോടതി കേന്ദ്ര വിവരാവകാശ കമ്മീഷനു നിര്‍ദേശം നല്കി. തുടര്‍ന്ന് ദീപകിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും വാദം കേട്ട കമ്മിഷന് മുന്‍ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു.