ഷില്ലോങ്: ഉപതെരഞ്ഞെടുപ്പില്‍ മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റുമായ കോണ്‍റാഡ് സാങ്മയ്ക്ക് വിജയം. സൗത്ത് തുര മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാര്‍ലറ്റ് ഡബ്ല്യൂ മൊമിനെ 8400 വോട്ടുകള്‍ക്കാണ് സാങ്മ പരാജയപ്പെടുത്തിയത്.
സാങ്മയുടെ വിജയത്തോടെ എന്‍പിപിക്ക് 20 സീറ്റായി. 60 അംഗങ്ങളുള്ള നിയമസഭയില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനും 20 സീറ്റുകളാണ് ഉള്ളത്. എന്‍പിപി നേതൃത്വം നല്‍കുന്ന ആറ് കക്ഷികളുടെ സഖ്യമായ മേഘാലയ ഡെമോക്രാറ്റിക്ക് അലയന്‍സാണ് സംസ്ഥാനത്തെ ഭരണ കക്ഷി.
22200 ല്‍ 13656 വോട്ടുകള്‍ നേടിയാണ് സാങ്മയുടെ വിജയം. എന്‍പിപിക്ക് പുറമെ രണ്ട് സീറ്റുകളുള്ള ബിജെപിയും ഒരു സീറ്റുള്ള എന്‍സിപിയും പ്രാദേശിക പാര്‍ട്ടികളായ യുഡിപിയും(7 സീറ്റ്) എച്ച്എസ്പിഡിപി (2 സീറ്റ്)യും രണ്ട് സ്വതന്ത്രരുമാണ് ഭരണ മുന്നണിയിലുള്ളത്. ബിജെപിയാണ് മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈ എടുത്തത്.