വരാനിരിക്കുന്ന ലോക് സഭാ – നിയമസഭാ തെരഞ്ഞടുപ്പുകള്‍ക്ക് മുന്നോടിയായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് വിളിച്ച സര്‍വ്വ കക്ഷി യോഗം ഇന്ന് നടക്കും. തെരഞ്ഞടുപ്പ് പ്രക്രിയയുടെ സുതാര്യത, വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സ്ഥാനാര്‍ത്ഥികളിലും പാര്‍ട്ടി നേതൃത്വങ്ങളിലുമുള്ള വനിതാ പ്രാധിനിത്യം തുടങ്ങിവയാണ് പ്രധാന അജണ്ട.
തെരഞ്ഞടുപ്പ് ചെലവ് ചുരുക്കല്‍ , പാര്‍ട്ടികളുടെ പത്രപരസ്യ ചെലവ് , പ്രചരണ ചെലവ് പരിധി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉണ്ടായേക്കും. 7 ദേശീയ പാര്‍ട്ടികളെയും 51 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.