ജെയ്പൂര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ ചിതാഭസ്മം നദിയിലൊഴുക്കുന്നതിനിടെ ബിജെപി നേതാക്കള്‍ വെള്ളത്തില്‍ വീണു. ബോട്ടില്‍ നിന്ന് ചിതാഭസ്മം ഒഴുക്കാന്‍ നോക്കവെയാണ് എംപിയും എംഎല്‍എയും അടക്കമുള്ളവര്‍ നദിയിലേക്ക് വീണത്. ഉത്തര്‍പ്രദേശിലെ ബസ്തി നദിയിലാണ് സംഭവം.
മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രമപതി റാം ത്രിപാഠി, എംപി ബരീഷ് ദ്വിവേദി, എംഎല്‍എ എന്നിവരെ കൂടാതെ എംഎല്‍എമാര്‍ എംസപി ദിലീപ് കുമാര്‍ എന്നിവരടക്കമാണ് വെള്ളത്തിലേക്ക് പതിച്ചത്. ബോട്ട് നീങ്ങി നേതാക്കള്‍ നദിയിലേക്ക് വീണതോടെ പോലീസ് ഉദ്യോഗസ്ഥര ചാടി എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു. വാജ്പേയിയുടെ ചിതാഭംസ്മ ചടങ്ങില്‍ നേതാക്കളുടെ കുട്ടിക്കളിയും പൊട്ടിച്ചിരിയും വിവാദത്തില്‍ കലാശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ വെള്ളത്തിലേയ്ക്ക് വീണത്.