ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കല്‍ക്കട്ട ഹൈക്കോടതിയുടെ മെയ് എട്ടിലെ ഉത്തരവാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
സംഘര്‍ഷം മൂലം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് മുന്‍പ് ഇ മെയില്‍ വഴി പത്രിക സമര്‍പ്പിക്കാന്‍ അവസരം നല്കാന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. തെരഞ്ഞെടുപ്പ് നടക്കാത്ത സീറ്റുകളിലെ ഫലം പ്രഖ്യാപിക്കാന്‍ സുപ്രിംകോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് നടക്കാത്ത സീറ്റുകളിലെ ഫല പ്രഖ്യാപനത്തിനെതിരെ പരാതിയുള്ളവര്‍ക്ക് 30 ദിവസത്തിനകം ഇലക്ഷന് ഹര്‍ജി ഫയല്‍ ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.