ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ ത്രിണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ച 20000 സീറ്റുകളില്‍ പുനര്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സുപ്രിം കോടതി.
20178 സീറ്റുകളില്‍ മത്സരമില്ലാതെ ത്രിണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ബംഗാളില്‍ ഭരണപക്ഷം അക്രമം അഴിച്ചു വിട്ടിരുന്നു. മമതയുടെ കാളക്കച്ചവടമായിരുന്നു തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
സംസ്ഥാന ഇലക്ഷന് കമ്മീഷന് കഴിഞ്ഞ മെയ് മാസം ഒരു സ്പെഷ്യല്‍ ലീവ് പെറ്റീഷന് ഫയല്‍ ചെയ്തിരുന്നു. ത്രിണമുല്‍ കോണ്‍ഗ്രസിന്റേത് അക്രമ രാഷ്ട്രീയമാണെന്നും എതിരില്ലാതെ ത്രിണമുല്‍ കോണ്‍ഗ്രസ് എതിരില്ലാതെ ജയിച്ച സീറ്റുകളില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നുമാവശ്യപ്പെട്ട് എതിര് പാര്‍ട്ടികളായ സിപിഎം, ബിജെപി തുടങ്ങിയവര്‍ കൊല്‍കൊത്ത ഹൈ കോടതിയെ സമീപിച്ചിരുന്നു.