മുംബൈ: ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ ജിഎസ്ടി 28ല്‍നിന്ന് 18 ആക്കി കുറച്ചെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കുത്തനെ ഉയരും. രൂപയുടെ മൂല്യമിടിവിനെതുടര്‍ന്ന് ഇറക്കുമതിചെയ്യുന്ന ഉപകണ ഭാഗങ്ങളുടെ വിലകൂടിയതിനാല്‍ കമ്പനികള്‍ ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറുശതമാനംവരെ വിലവര്‍ധിപ്പിക്കാനൊരുങ്ങുകയാണ്.
പ്രമുഖ ബ്രാന്‍ഡുകളായ സാംസങും എല്‍ജിയും വിലവര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞു. അടുത്തയാഴ്ച തുടക്കത്തോടെ വിലവര്‍ധന പ്രാബല്യത്തിലായേക്കും. ഓണ്‍ലൈനിലൂടെ വില്പന നടത്തുന്ന ടെലിവിഷന്‍ ബ്രാന്‍ഡുകള്‍ ടിവി സെറ്റുകള്‍ക്ക് ആയിരത്തിലേറെ രൂപ വിലവര്ധിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇറക്കുമതി ചെയ്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡുകള്‍ വിലവര്‍ധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 66-67 നിലവാരത്തിലുള്ളപ്പോള് നിശ്ചയിച്ച വിലയിലാണ് നിലവില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. 70 മുകളിലേയ്ക്കാണ് രൂപയുടെ മൂല്യമിടിവ് ഉണ്ടായിരിക്കുന്നത്.