ന്യൂഡല്‍ഹി: നഷ്ടക്കയത്തില്‍ ഉഴലുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ മുന്നോട്ടുവച്ച 30,000 കോടി രൂപയുടെ സഹായപദ്ധതി കേന്ദ്ര ധനമന്ത്രാലയം തള്ളി. കടം കുറയ്ക്കാനും ജീവനക്കാരുടെ ശമ്പളം നല്കുന്നതിനുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടവച്ച സഹായപദ്ധതിയാണ് തള്ളിയത്.
കടത്തില്‍ മുങ്ങിനില്ക്കുന്ന പൊതുമേഖലാ വിമാനക്കമ്പനിക്ക് എത്ര ഫണ്ട് നല്കിയാലും പ്രയോജനമില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, മുന്നിലുള്ളത് തെരഞ്ഞെടുപ്പുവര്‍ഷമായതിനാല്‍ മറ്റു വിഭാഗങ്ങളിലേക്കു കൂടുതല്‍ തുക വകയിരുത്തണം. ഇന്‍ഫ്രാസ്ട്രക്ചര്‍, കാര്‍ഷികമേഖല തുടങ്ങിയവയ്ക്കാണ് ധനമന്ത്രാലയം ഏറെ പ്രാധാന്യം നല്‍കുന്നത്.
എന്നാല്‍, എയര്‍ ഇന്ത്യയുടെ എന്‍ജിനിയറിംഗ് ആന്‍ഡ് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സബ്സിഡിയറി കമ്പനികളായ എയര്‍ ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസസ് ലിമിറ്റഡ് (എഐഇഎസ്എല്‍), എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് (എഐഎടിഎസ്എല്‍) എന്നിവ വില്‍ക്കാനുള്ള നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.