ചെന്നൈ: കേരളത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് സഹായം ചെയ്യാന്‍ കാറുകള്‍ കഴുകി തുടച്ചുകൊടുത്ത് പണം സ്വരൂപിച്ച് തമിഴ്മക്കള്‍. പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാനായി തങ്ങളാല്‍ കഴിയുന്ന എല്ലാ മാര്‍ഗവും അന്വേഷിക്കുകയാണ് ഇവര്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.
പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കുക എന്നെഴുതിയ ബാനര്‍ കൈയില്‍ പിടിച്ച് കൊണ്ട് റോഡില്‍ ഇറങ്ങി കേരളത്തെ ഹെല്പ് പണ്ണ്ങ്ക് സര് എന്ന് പറയുന്ന പ്രവര്‍ത്തകരുടെ വീഡിയോ വൈറലാകുന്നുണ്ട്. കാറിന്റെ ഗ്ലാസുകള്‍ തുടച്ചുകൊടുത്ത ശേഷം അവര്‍ നല്കുന്ന സംഭാവനകള്‍ സ്വീകരിക്കുന്ന പ്രവര്‍ത്തകരേയും വീഡിയോയില്‍ കാണാം.
പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ ധനസഹായം കൂടി പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെ 500 മെട്രിക്ക് ടണ്‍ അരി, 300 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 15,000 ലീറ്റര്‍ പാല്, വസ്ത്രങ്ങള്‍, പുതപ്പ് എന്നിവയും കേരളത്തിലേക്ക് എത്തിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാരും, തേനി ജില്ലയിലെ എഐഎഡിഎംകെ പ്രവര്‍ത്തകരും ചേര്‍ന്ന് ശേഖരിച്ച 11 ലോറി നിറയെ സാധനങ്ങളുമായാണ് വണ്ടി കേരളത്തില്‍ എത്തിയത്.
കടപ്പാട് ഡൂള്‍ ന്യൂസ്;