ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കുനേരെ കൈയേറ്റശ്രമം. ശ്രീനഗറിലെ ഹസ്രത്ബാല്‍ മോസ്കില്‍ ഈദ് നമസ്കാരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിനു നേരെ കൈയേറ്റ ശ്രമമുണ്ടായത്.
ഈദ് നമസ്കാരത്തില്‍ പങ്കെടുക്കുന്നതിനിടെ ‘ഫറൂഖ് അബ്ദുള്ള ഗോ ബാക്ക്’ വിളിച്ചെത്തിയ ഒരു സംഘമാണ് കൈയേറ്റത്തിനു ശ്രമിച്ചത്. ഇത് തിരിച്ചറിഞ്ഞ് മോസ്കിലുണ്ടായിരുന്നവര് മുന്‍ മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കുകയായിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട തന്റെ തന്നെ ആളുകളാണ് തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് ഫറൂഖ് അബ്ദുള്ള പിന്നീട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ അനുസ്മരിക്കുന്ന ചടങ്ങില്‍ ഫറൂഖ് ‘ഭാരത് മാതാ കി ജയ്’ എന്നു വിളിച്ചിരുന്നു. ശ്രീനഗറില്‍നിന്നുള്ള ലോക്സഭാ എംപിയാണ് ഫറൂഖ് അബ്ദുള്ള.