ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഏഴ് സൈനികരെ കാണാതായി. പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെയാണ് ഞായറാഴ്ച്ചയാണ് കാണാതായത്. ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
കമെങ് മേഖലയിലെ ഉയർന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. രക്ഷാപ്രവർത്തനത്തിനുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ സൈന്യം വ്യോമമാർഗം തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയോടു കൂടിയ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.