ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങൾ പരസ്യപ്പെടുത്തിയത്. കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവ ഉൾപ്പെടെ 1,54,94,054 രൂപയുടെ വിവരങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.
വെടിയേറ്റത് എട്ടിലേറെ തവണ, ജീവിതത്തിലേക്ക് തിരിച്ചുകയറി ഗ്രേസ്
49,000 രൂപ മതിക്കുന്ന 20 ഗ്രാമിന്റെ സ്വർണക്കടുക്കൻ, 20,000 രൂപ വിലമതിക്കുന്ന പത്തു ഗ്രാമിന്റെ സ്വർണമാലയും രുദ്രാക്ഷവും. 12,000 രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോൺ ആണ് താൻ ഉപയോഗിക്കുന്നതെന്നും ആദിത്യനാഥ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഇതെല്ലാം കൂടാതെ 1,00,000 രൂപ വിലയുള്ള റിവോൾവറും 80,000 വിലയുള്ള റൈഫിളും ആദിത്യനാഥിന്റെ പക്കലുണ്ട്. സ്വന്തംപേരിൽ വാഹനങ്ങൾ ഇല്ലെന്നും ആദിത്യനാഥ് പറയുന്നു. 2020-21 സാമ്പത്തിക വർഷം 13,20,653 രൂപ വരുമാനമുണ്ടായിരുന്നെന്നും 2019-20-ൽ 18,27,639 രൂപയായിരുന്നു വരുമാനമെന്നും സത്യവാങ്മൂലത്തിലുണ്ട്. കൃഷിഭൂമിയോ അല്ലാത്തതോ ആയ ഭൂമി ഇല്ലെന്നും ബാധ്യതകളില്ലെന്നും ആദിത്യനാഥ് വ്യക്തമാക്കുന്നു. ഗോരഖ്പുർ അർബൻ മണ്ഡലത്തിൽനിന്നാണ് ആദിത്യനാഥ് ജനവിധി തേടുന്നത്.